Co-Operatives Integrated Network

  1. * കേരളത്തിലെ പ്രാഥമിക സഹകരണ ബേങ്കുകൾക്ക് മാത്രമായി, Dinesh IT Systems,Kannur രൂപകൽപന ചെയ്ത ATM - PoS നെറ്റവർക്ക് ആണ് COIN അഥവാ Co-Operatives Integrated Network.

  2. * ഈ ശൃംഖലയിലുള്ള ബേങ്കുകളുടെ എടിഎമ്മുകളിൽ നിന്നും COIN കാർഡ് കൈവശമുള്ള ആർക്കും പണം പിൻവലിക്കാവുന്നതാണ്.

  3. * COIN കാർഡ് സ്വീകരിക്കുന്ന വ്യാപാരസ്ഥാപനങ്ങളിൽ നിന്നും PoS മെഷീൻ വഴി പണം നൽകി സാധനങ്ങൾ വാങ്ങാവുന്നതാണ്.

  4. * ഭാവിയിൽ വിവിധ തരത്തിലുള്ള ആധുനിക ഡിജിറ്റൽ സേവനങ്ങൾ നൽകുവാൻ കഴിയും വിധത്തിലാണ് COIN ശൃംഖല രൂപീകൃതമായിട്ടുള്ളത്.

  5. * കേരളത്തിലെ മുഴുവൻ പ്രാഥമിക സഹകരണ ബേങ്കുകളെയും ഉൾക്കൊള്ളാൻ COIN ശൃംഖലയ്ക് സാധിക്കും.

  6. * ബേങ്കുകളുടെ CBS സോഫ്റ്റ്‌വെയർ ഏതു തന്നെയായാലും അത് COIN നെറ്റ്‌വർക്കുമായി ബന്ധിപ്പിക്കുവാൻ സാധിക്കുന്നതാണ്.

  7. * 01-02-2017 ന് ഏഴോം സർവീസ് സഹകരണ ബേങ്കിൽ ATM സ്ഥാപിച്ചു കൊണ്ടാണ് COIN ഉദ്ഘാടനം ചെയ്യപ്പെട്ടത്.

  8. * കേരളത്തിലെ 1600 ഓളം വരുന്ന പ്രാഥമികസഹകരണ ബേങ്കുകൾ COIN ശൃംഖലയിൽ ചേർക്കപ്പെടുകയാണെങ്കിൽ, സംസ്ഥാനത്തെ സാമ്പത്തിക മേഖലയിൽ വൻ കുതിച്ചു ചാട്ടം തന്നെ ഉണ്ടാക്കുവാൻ സാധിക്കും.